ഐപിഎല്ലിലേക്കു ഗംഭീര തിരിച്ചുവരവാണ് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയദേവ് ഉനാട്കട്ട് നടത്തിയിരിക്കുന്നത്. സീസണിലെ ആദ്യ കളിയില്‍ തന്നെ കണ്ണഞ്ചിക്കുന്ന പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് അദ്ദേഹം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഉനാട്കട്ടിന്റെ മാസ്മരിക സ്‌പെല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സ്തബ്ധരാക്കുകയും ചെയ്തു.<br /><br />